ഗ്രൂപ്പ് നിബന്ധനകൾ


ഗ്രൂപ്പ് നിബന്ധനകൾ
* * * * * * * * * * * *****

1. നമ്മുടെ സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങൾക്ക് പരസ്പരം ചാറ്റ് ചെയ്യുകയും നമ്മുടെ പ്രവർത്തനങ്ങളെകുറിച്ച് അംഗങ്ങൾക്ക് അറിവ് നൽകുകയും ചെയ്യുക എന്ന ഉദ്ദേശത്തിൽ, രൂപം നൽകിയിട്ടുള്ള വാട്സ് ആപ്പ് ഗ്രൂപ്പാണ് ഇത്.

നമ്മുടെ സൗഹൃദ കൂട്ടായ്മയുടെ  പൊതു താല്പര്യത്തിനനുസരിച്ച് മാത്രമായിരിക്കും ഗ്രൂപ്പിന്റെ പ്രവർത്തനം. ഇത് നിയന്ത്രിക്കാനുള്ള പൂർണ്ണ അധികാരം  പ്രസ്തുത കമ്മറ്റി Admin നു നൽകിയിട്ടുള്ളതാണ്. Admin ന്റേതായ അഭ്യർത്ഥനകളോടും, തീരുമാനങ്ങളോടും ബഹു: അംഗങ്ങളിൽ നിന്നും മാന്യമായ സമീപനവും സഹകരണവും അഭ്യർത്ഥിക്കുന്നു.

2.  താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി മാത്രം എല്ലാ അംഗങ്ങൾക്കും ഇവിടെ Post ചെയ്യാവുന്നതാണ്.

Admin ന്റെയും കമ്മറ്റി കൂടി എടുക്കുന്ന  തീരുമാനങ്ങൾക്കനുസരിച്ചും നിബന്ധനകളിൽ ഭേദഗതികൾ വന്നേക്കാവുന്നതാണ്.

3. നമ്മുടെ സൗഹൃദ കൂട്ടായ്മയുടെ കമ്മറ്റി  തീരുമാനങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ അംഗങ്ങളിൽ എത്തിക്കുവാൻ കമ്മിറ്റി പരിശ്രമിക്കുന്ന പല മാർഗ്ഗങ്ങളിൽ ഒന്നു മാത്രമായിരിക്കും whats app ഗ്രൂപ്പ്.

4. ഔദ്യോഗിക ഗ്രൂപ്പാണെങ്കിലും, എല്ലാ കൂട്ടുകാരും whats app ഉപയോഗിക്കുന്നവരായിരിക്കില്ല എന്നതിനാൽ, തിലൂടെയുള്ള അറിയിപ്പുകൾ എല്ലാ കൂട്ടുകാരിലും  എത്തിക്കുവാൻ കഴിഞ്ഞേക്കില്ല എന്ന പരിമിതി ഉൾക്കൊണ്ടു പ്രവർത്തിക്കുവാനും, അറിയിപ്പുകൾ മറ്റു കൂട്ടുകാരിലേക്കെത്തിക്കുവാനും മാന്യ അംഗങ്ങൾ സഹകരിക്കണം.

5. കമ്മിറ്റി തീരുമാനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ കഴിയുന്നത്ര , ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കുവാൻ Admin Panal പരിശ്രമിക്കുന്നതാണ്. എങ്കിലും ഏതെങ്കിലും തരത്തിലുളള പരിമിതികളോ, പോരായ്മകളോ ഉണ്ടായാൽ Admin panal ന്റെ സദുദ്ദേശത്തെ പരിഗണിച്ച് ആവശ്യമായ ക്ഷമ കാണിക്കുവാൻ മാന്യ അംഗങ്ങൾ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

6. കഴിയുന്നതും നമ്മുടെ സൗഹൃദ കൂട്ടായ്മയുമായി  ബന്ധപ്പെട്ടതോ, കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും.

7. നമ്മുടെ അംഗങ്ങളുടേതായ തൊഴിൽ സംരംഭങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ, കേവലം ഒരു പരസ്യം എന്ന നിലയ്ക്കു മാത്രമല്ലാതെ വിശദാംശങ്ങളോടെ പങ്കുവയ്ക്കാവുന്നതും ഇതുമായി ബന്ധപ്പെട്ട് അംഗങ്ങൾക്കുണ്ടാവുന്ന സംശയങ്ങളും അവയ്ക്ക് ബന്ധപ്പെട്ടവർ നൽകുന്ന മറുപടികളും ഇവിടെ ആകാവുന്നതാണ്.

8. സൈബർ നിയമങ്ങൾക്ക് വിരുദ്ധമായ Post കൾ, ഗുഡ് മോർണിംഗ്, ഗുഡ് നൈറ്റ് മെസ്സേജുകൾ ( ചിത്രങ്ങളോ, വീഡിയോ കളോ ആയിട്ടുള്ളവയിൽ വൈറസ് ഉണ്ടാകാൻ സാധ്യതയുണ്ട്. ), പ്രസക്തമല്ലാത്ത ഫോർവേഡിംഗ് മെസ്സേജുകൾ, ഇവ ഒഴിവാക്കുക. ഗ്രൂപ്പിൽ വരുന്ന Post കൾ ശ്രദ്ധിക്കുകയും ആവർത്തന വിരസത ഒഴിവാക്കുകയും ചെയ്യുക.

9. ഇത് സൗഹൃദ കൂട്ടായ്മ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഗ്രൂപ്പായതിനാൽ തന്നെ ഇവിടെ രാഷ്ട്രീയ, ജാതി, മത, വർഗ്ഗീയ, സാമുദായിക, സംബന്ധിയായ കാര്യങ്ങൾക്ക് പ്രസക്തിയില്ല എന്ന കാര്യം നിർബന്ധമായും ശ്രദ്ധിക്കണം.

10. രാഷ്ടീയ, ജാതി, മത, പൊതു, രംഗങ്ങളിൽ പ്രവർത്തിക്കുന്ന   വ്യക്തികളെയോസംഘടനകളെയോ, സമുദായങ്ങളെയോ, സാമുദായിക പ്രവർത്തകരെയോ, സ്ഥാപനങ്ങളെയോ, കുറിച്ച് പുകഴ്ത്തിയോ ആക്ഷേപിച്ചോ ഉള്ള Post കൾ ഇവിടെ അനുവദനീയമല്ല.

11. സഭ്യേതരവും അശ്ലീല ചുവയുള്ളതുമായ Post കൾ, ഇവ അനുവദിക്കുന്നതല്ല.
ദിനപത്രങ്ങളിലും, ആനുകാലികങ്ങളിലും പ്രസിദ്ധീകരിക്കുന്നതും സുഹൃത്തുക്കൾക്ക് പൊതുവിൽ ഉപകാരപ്രദമായേക്കാവുന്നതുമായ വാർത്തകൾ മാത്രം (തൊഴിൽ അവസരങ്ങൾ, പുതിയ അറിവുകൾ പകരുന്നവ) ആവശ്യ ഘട്ടങ്ങളിൽ ആകാവുന്നതാണ്.

12. കൂട്ടുകാർ  തമ്മിലുള്ള അനാവശ്യവും ബാലിശവുമായ വാദപ്രതിവാദങ്ങളും ,സംസാരവും ഗ്രൂപ്പിലൂടെ നടത്തുന്നത് ഒഴിവാക്കാൻ ശ്രമിക്കണം.

13. ഏതെങ്കിലും തരത്തിൽ അഭിലഷണീയമല്ലാത്ത കാര്യങ്ങൾ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടാൽ, (ഇത് അബദ്ധവശാലും സംഭവിക്കാവുന്നതാണെന്ന് അറിയുക.) അവർ അതിന് ഒരു സോറി പറയാനുള്ള മാന്യത കാണിച്ചാൽ മറ്റംഗങ്ങൾക്ക് അത് പ്രചോദനമായേക്കാംഅതിനിടയാക്കിയവർക്കെതിരെ ഗ്രൂപ്പിലൂടെയുള്ള പരസ്യമായ അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കി, കഴിയുന്നതും Admin ഉള്ളവരെ മാത്രം അറിയിക്കാൻ ശ്രമിച്ചാൽ, അംഗങ്ങൾ തമ്മിലുണ്ടാകാവുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കുന്ന തരത്തിൽ കൂട്ടായി ആലോചിച്ച് അതിന് പരിഹാരം കാണാൻ ഒരു പക്ഷേ Admin നും, കമ്മറ്റി അംഗങ്ങൾക്കും  സഹായകരമായേക്കും.

14. അംഗങ്ങൾ തമ്മിൽ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അവയെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രതികരണങ്ങൾ ഗ്രൂപ്പിൽ ഒഴിവാക്കുക.

15. മേൽ സൂചിപ്പിച്ച നിബന്ധനകൾക്കു വിരുദ്ധമായി ഗ്രൂപ്പ് അംഗങ്ങളിൽ ആരുടെ എങ്കിലും ഭാഗത്തു നിന്നും എന്തെങ്കിലും പ്രവൃത്തികളുണ്ടായതായി Admin നു ബോധ്യപ്പെട്ടാൽ അത് ആരായിരുന്നാലും. അത്തരക്കാർക്ക് ഗ്രൂപ്പിലൂടെ Admin ന്റേതായ താക്കീത് ഒരിക്കൽ നൽകുന്നതും, തുടർന്ന് ആവർത്തിക്കപ്പെട്ടാൽ അവരെ ഗ്രൂപ്പിൽ നിന്നും ഒഴിവാക്കുന്നതുമായിരിക്കും.

ഈക്കാര്യത്തിൽ Admin ന്റെ തീരുമാനം അന്തിമമായിരിക്കും.

16. നമ്മുടെ സുഹൃത്തുക്കൾക്ക് ഓരോരുത്തർക്കും അവരവരുടേതായ സ്വഭാവ വ്യത്യസ്തതകൾ ഉള്ളവരാണെന്ന് അറിയാമല്ലോഅഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാമെങ്കിലും നാനാത്വത്തിൽ ഏകത്വം എന്ന തത്വം ഉൾക്കൊണ്ട്, അവയെ താത്കാലികമായെങ്കിലും മാറ്റി വച്ച് ഒരുമയുടെ അന്തരീക്ഷം സൃഷ്ടിക്കുക എന്ന സദുദ്ദേശം മുൻനിർത്തി, കമ്മിറ്റി അംഗങ്ങളുടെ ഭാഗത്തുനിന്നായാൽ പോലും ഉണ്ടായേക്കാവുന്ന തെറ്റു കുറ്റങ്ങളും വീഴ്ചകളും ക്ഷമിച്ച് നമ്മുടെ സൗഹൃദ കൂട്ടായ്മ നിലനിർത്തി മുന്നോട്ടു പോകുവാനുള്ള കമ്മിറ്റിയുടെ പരിശ്രമങ്ങൾക്ക് ഓരോ  അംഗങ്ങളുടെയും ക്ഷമയോടെയുള്ള സഹകരണവും പിൻതുണയും പ്രോത്സാഹനവും കമ്മിറ്റിക്ക് നൽകണമെന്നും അഭ്യർത്ഥിക്കുന്നു.

നമ്മുടെ സൗഹൃദ കൂട്ടായ്മയ്ക്ക് വേണ്ടി,

സസ്നേഹം,

സെക്രട്ടറി.


SSHS ANICADU 89-90 SSLC Batch


പ്രിയപ്പെട്ട മെമ്പർ മാരെ..

ഗ്രൂപ്പിൽ കർശനമായി നിയമം പാലിക്കണം

.ടി. ആക്റ്റ് പാലിക്കൽ എല്ലാ അംഗങ്ങൾക്കും നിർബന്ധമാണ്.

പുതിയ സാഹചര്യത്തിൽ വാട്സാപ്പ് ഗ്രൂപ്പുകൾ സസൂക്ഷ്മം  നിരീക്ഷണത്തിലാണ് എന്നകാര്യം എല്ലാവർക്കും അറിയാം എന്നുള്ളത് കൊണ്ടും. ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകൾക് അഡ്മിന്മാർ ഉത്തരവാദികൾ ആണ് എന്ന ടി ആക്റ്റ് നിലവിൽ ഉള്ളതിനാൽ നിയമം കർശനമാണ്.
നമ്മുടെ ഗ്രൂപ്പിൽ ഒരിക്കലും ഉറപ്പില്ലാത്തതും അസത്യവുമായ വോയിസ്ക്ലിപ്പ്, ടെക്സ്റ്റ് മെസ്സേജ് , വീഡിയോസ്മറ്റ്മത, രാഷ്ട്രീയ സ്പർദ്ധ ഉണ്ടാക്കുന്നതോ ആയ മെസ്സേജുകൾ ഫോർവേർഡ് ചെയ്യാൻ പാടുള്ളതല്ല. കിട്ടുന്ന എല്ലാം തന്നെ ഷെയർ ചെയ്താൽ പോലീസ് നടപടി വന്നാൽ അത് തെളിയിച്ചു കൊടുക്കൽ അത് പോസ്റ്റ് ചെയ്യ്ത  ആളുടെ ഉത്തരവാദിത്വമാണ്. അതിന് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കൽ ഗ്രൂപ്പ് അഡ്മിൻമാരുടെ ബാധ്യതയാണ്ഇത്തരം മെസ്സേജുകൾ ഫോർവേർഡ് ചെയ്യുന്നവരെ ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്യുന്നതും പിന്നീട് വല്ല നടപടിയോ അധികൃതരുടെ ഇത്തരം മെസ്സേജുകളുടെ മേൽ ഉണ്ടാവുകയോ ചെയ്താൽ പൂർണ ഉത്തരവാദിത്വം ഗ്രൂപ്പ് മെമ്പർമാർക്ക് മാത്രമാണ് എന്നും അതികൃതരോട് സഹകരിച്ച് അത്തരക്കാർക്ക് മേൽ നടപടി കൈകൊള്ളുന്നതിൽ ഗ്രൂപ്പ് അഡ്മിന്മാർ പൂർണമായും അധികൃതരോട് സഹകരിക്കുന്ന സമീപനമാണ് കൈക്കൊള്ളുക എന്നും ഇതിനാൽ  അറിയിക്കുന്നു.
അത്തരം മെസ്സേജുകൾ സ്ക്രീൻ ഷോട്ടെടുത്ത്  അഡ്മിൻമാർക്ക് ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറേണ്ടിവരും. ആയതിനാൽ അബദ്ധത്തിൽ പെടാതിരിക്കാൻ ശ്രദ്ദിക്കുക

മതപരവും, രാഷ്ട്രീയമായതുമായ കാര്യങ്ങൾ ഗ്രൂപ്പിൽ നിർബന്ധബുദ്ധിയോട് കൂടി ഒഴിവാക്കുകവർഗിയത - മത സ്പർദ വളർത്തുന്ന  യാതൊരു മെസ്സേജുകളും ഷെയർ ചെയ്യരുത്.

ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പ്രിയ മെമ്പർമാരോട് അഭ്യർത്ഥിക്കുന്നുനമ്മുടെ ഗ്രൂപ്പിനും,, ഗ്രൂപ്പിന്റെ അജണ്ടക്കും ഉതകുന്ന തരത്തിലുള്ളവ മാത്രം പോസ്റ്റ് ചെയ്യുക.

ഓർക്കുക ഓരോരുത്തരെയും സൈബർ സെൽ നിരീക്ഷിക്കുന്നുണ്ട് എന്ന സത്യം ഉൾകൊണ്ടു കൊണ്ട് ഗ്രൂപ്പുകളിൽ തുടരുക.

നിയമ നടപടി ഒഴിവാക്കുക.
എല്ലാവരും സഹകരിക്കുക.                       

നന്ദി.



Comments